നിയമസഭാ രാജ്യാന്തര പുസ്‌തകോത്സവം ജനുവരി 7 മുതൽ 13 വരെ


തിരുവനന്തപുരം :- കേരള നിയമസഭാ രാജ്യാന്തര പുസ്‌തകോത്സവത്തിന്റെ (കെഎൽഐബിഎ ഫ്) നാലാം പതിപ്പ് ജനുവരി 7 മുതൽ 13 വരെ നിയമസഭാ മന്ദിര ത്തിൽ നടക്കും. ജനുവരി 7 ന് 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ബുക്കർ പുരസ്ക‌ാര ജേതാവ് ബാനു മുഷ്താഖ് മുഖ്യാതിഥിയാവും. 180 പ്രസാധകരുടെ മുന്നൂറിലേറെ സ്റ്റ‌ാളുകളുണ്ട്.കുട്ടികൾക്കായി ആശയസംവാദം, കഥ പറച്ചിൽ, ഫാഷൻ ഷോ, നാടകം എന്നിവ നടക്കും. സ്‌കൂൾ വിദ്യാർഥികളെ പങ്കെടുപ്പിച്ച് 8ന് സെക്രട്ടേറിയറ്റിലെ അസംബ്ലി ഹാളിൽ മാതൃകാ നിയമസഭ സംഘടിപ്പിക്കും.

മൊറീഷ്യസ് മുൻ പ്രസിഡന്റ് അമീന ഗുരിബ് ഫക്കിം, ശ്രീലങ്കൻ എഴുത്തുകാരൻ ചൂളാനന്ദ സമര നായകെ, തസ്ലീമ നസിൻ, റാണാ അയൂബ്, പ്രഫുൽ ഷിലേദാർ, ടി.എം കൃഷ്ണ, സൈറഷാ ഹലിം, ആകാർ പട്ടേൽ, പി.സായ്‌നാഥ്, സ്‌റ്റാൻലി ജോൺ തുടങ്ങി രാജ്യാന്തരതലത്തിൽ ശ്രദ്ധേയരായ എഴുത്തുകാരും മലയാളത്തിലെ പ്രമുഖ എഴുത്തുകാരും പങ്കെടുക്കുമെന്നു സ്പീക്കർ എ.എൻ ഷംസീർ അറിയിച്ചു.  സാഹിത്യ-കലാ സാംസ്ക‌ാരിക മേഖലകളിലെ സമഗ്ര സംഭാവനയ്ക്ക് നിയമസഭാ രാജ്യാന്തര പുസ്തകോത്സവത്തോടനുബന്ധിച്ചു നൽകുന്ന പുരസ്കാരം (ഒരു ലക്ഷം രൂപ) എഴുത്തുകാരൻ എൻ.എസ് മാധവന്. നിയമസഭയിലെ ആർ.ശങ്കര നാരായണൻ തമ്പി മെംബേഴ്സ് ലോഞ്ചിൽ, പുസ്തകോത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരം സമ്മാനിക്കും.

Previous Post Next Post