കൊളച്ചേരി ഗ്രാമപഞ്ചായത്തിൽ മൂന്നാം തവണയും താമര വിരിയിച്ച് BJP ; ചേലേരി സെൻട്രലിൽ രണ്ടാമതും സീറ്റ് നിലനിർത്തി ഗീത വി.വി


കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്തിൽ രണ്ടാംതവണയും BJP സ്ഥാനാർഥി വി.വി ഗീത വിജയിച്ചു. ഇതോടെ മൂന്നാംതവണയും കൊളച്ചേരി പഞ്ചായത്തിൽ BJP സീറ്റ് നിലനിർത്തി. 14-ാം വാർഡ് ചേലേരി സെൻട്രലിൽ വാർഡിൽ 213 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ UDF സ്ഥാനാർഥിയെ പരാജയപ്പെടുത്തിയാണ് ഗീത വി.വി വീണ്ടും അധികാരനേട്ടം കരസ്ഥമാക്കിയത്. 495 വോട്ടുകളാണ് നേടിയത്.

2015 ലെ BJP സ്ഥാനാർഥിയായിരുന്ന ചന്ദ്രഭാനു വിജയിച്ചാണ് അന്നത്തെ 13-ാം വാർഡായ ചേലേരി സെൻട്രലിൽ BJP സീറ്റ് ഉറപ്പിച്ചത്. തുടർന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 5 വോട്ടുകളുടെ മാത്രം ഭൂരിപക്ഷത്തിൽ വിജയിച്ച ഗീത ഇത്തവണ രണ്ടാമത് ശക്തമായ വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് വാർഡ് പിടിച്ചെടുത്തത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സ്ത്രീ സംവരണ വാർഡിൽ നിന്നായിരുന്നു വിജയം. എന്നാൽ ഇത്തവണ ജനറൽ വിഭാഗത്തിൽ നിന്നാണ് ഗീത തെരഞ്ഞെടുപ്പ് മത്സരരംഗത്ത് എത്തിയത്. വാർഡ് വിഭജനത്തിനു ശേഷമാണ് ചേലേരി സെൻട്രൽ 13 ൽ നിന്നും 14-ാം  വാർഡായി മാറിയത്.

Previous Post Next Post