പെരുമാച്ചേരി:- പെരുമാച്ചേരി സ്വാമി മഠത്തിൽ നിന്നും ശബരിമല യാത്രക്ക് പോയ ഇരുപതോളം സ്വാമിമാർ ശബരിമല യാത്ര കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ യാത്രയ്ക്കായി പിരിച്ചെടുത്ത തുകയിൽ ബാക്കി വന്ന തുക ലീക്ഷിത് ചികിത്സാ സഹായ നിധിയിലേക്ക് കൈമാറി.
ഇന്നലെ രാത്രിയോടെയാണ് സ്വാമിമാർ തിരിച്ചെത്തിയത്.തുടർന്ന് ബാക്കി തുക എല്ലാവരും ചേർന്ന് ചികിത്സാ സഹായ കമ്മിറ്റി ഭാരവാഹികൾക്ക് തുക കൈമാറുകയും ചെയ്തു.
