ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചതോടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇപ്പോള്‍ സ്വര്‍ണ്ണവില. വെള്ളിയാഴ്ച രാജ്യത്ത് 10 ഗ്രാം സ്വര്‍ണ്ണത്തിന് 1,39,286 രൂപയെന്ന റെക്കോര്‍ഡ് വിലയിലെത്തി. രാജ്യാന്തര വിപണിയില്‍ ഔണ്‍സിന് 4,530 ഡോളര്‍ എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്.
ഡിസ്‌കൗണ്ട് നല്‍കിയിട്ടും ആളില്ല
വില കൂടിയതോടെ വിപണിയില്‍ സ്വര്‍ണ്ണം വിറ്റഴിക്കാന്‍ വന്‍ വിലക്കിഴിവ് നല്‍കേണ്ട അവസ്ഥയിലാണ് വ്യാപാരികള്‍. കഴിഞ്ഞ ആറ് മാസത്തിനിടയിലെ ഏറ്റവും വലിയ ഡിസ്‌കൗണ്ടാണ് ഇപ്പോള്‍ ഇന്ത്യന്‍ വിപണിയിലുള്ളത്. ഒരു ഔണ്‍സ് സ്വര്‍ണ്ണത്തിന് അംഗീകൃത വിലയേക്കാള്‍ 61 ഡോളര്‍ വരെ കുറച്ചാണ് വ്യാപാരികള്‍ വില്‍ക്കുന്നത്.. കഴിഞ്ഞ ആഴ്ച ഇത് 37 ഡോളറായിരുന്നു.
