കടബാധ്യതയും ഭാര്യയുടെ ചികിത്സാച്ചെലവും ; കടബാധ്യത ഒഴിവാക്കാൻ സ്വന്തം വീട് ഒന്നാം സമ്മാനമാക്കി കൂപ്പൺ വിറ്റു, പ്രവാസി അറസ്റ്റിൽ


കേളകം :- കടബാധ്യത ഒഴിവാക്കാൻ സമ്മാനക്കൂപ്പണുകൾ അച്ചടിച്ച് വിൽപ്പന നടത്തിയ അടയ്ക്കാത്തോട് കാട്ടുപാലത്ത് ബെന്നി തോമസി (67) നെ ലോട്ടറി വകുപ്പിന്റെ പരാതിയിൽ പോലീസ് അറസ്റ്റ് ചെയ്തു. കോടതി ഇയാളെ തലശ്ശേരി സബ്ജയിലിൽ റിമാൻഡ് ചെയ്തു. വീടിന്റെ ജപ്തി ഒഴിവാക്കാനും ഭാര്യയുടെ കാൻസർ ചികിത്സയ്ക്കും പണം കണ്ടെത്താനാണ് 3300 ചതുരശ്രയടി വിസ്തൃതിയുള്ള തൻ്റെ വീട് ഒന്നാംസമ്മാനമായി പ്രഖ്യാപിച്ച് സമ്മാനക്കൂപ്പൺ അടിച്ച് വിൽപന നടത്തിയതെന്ന് ബെന്നി പറയുന്നു. പ്രോത്സാഹനസമ്മാനങ്ങൾ കൂടി പ്രഖ്യാപിച്ച് സാമൂഹികമാധ്യമങ്ങളിൽ പരസ്യം നൽകിയാണ് വിൽപ്പന നടത്തിയിരുന്നത്. സൗദി റിയാദിൽ ബിസിനസ് നടത്തിയിരുന്ന ബെന്നിക്ക് കോവിഡ്  ക്ഡൗൺ കാലത്ത് നഷ്ടമുണ്ടായി ബാങ്ക് വായ്പ തിരിച്ചടയ്ക്കാനായില്ല. കടം പെരുകി ദശലക്ഷങ്ങളായി. ഇതിനിടെ ഭാര്യക്ക് കാൻസർ ബാധിച്ച് ചികിത്സയ്ക്കായി വൻ തുക ചെലവഴിക്കേണ്ടിവന്നു. കടം വീട്ടാൻ വീട് വിൽക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.

വീട് ജപ്തിയുടെ വക്കിലെത്തിയതോടെയാണ് സമ്മാനക്കൂപ്പൺ എന്ന ആശയത്തിലേക്ക് ബെന്നി വന്നത്. 1,500 രൂ പയുടെ 10,000 കൂപ്പണുകൾ അച്ചടിച്ചു. കഴിഞ്ഞ മേയ് മാസം നറുക്കെടു പ്പ് നിശ്ചയിച്ചിരുന്നെങ്കിലും കടംവീട്ടാൻ വേണ്ട ടിക്കറ്റുകൾ വിൽക്കാതെ വന്നതോടെ നറുക്കെടുപ്പ് മാറ്റി. എണ്ണായിരത്തോളം ടിക്കറ്റ് വിറ്റതിനെത്തുടർന്ന് അടയ്ക്കാത്തോട് പള്ളി പാരിഷ് ഹാളിൽ കഴിഞ്ഞ ശനിയാഴ്ച നറുക്കെടുപ്പ് നിശ്ചയിച്ചു. പക്ഷേ പരാതി വന്നതിനെത്തുടർന്ന് തലേന്ന് പോലീസ് റെയ്‌ഡ് നടത്തി ബെന്നിയുടെ വീട്ടിൽ നിന്ന് സമ്മാനക്കൂപ്പണുകളും വിറ്റ കൂപ്പണുകളുടെ കൗണ്ടർ ഫോയിലുകളും പിടിച്ചെടുക്കുകയായിരുന്നു. തിങ്കളാഴ്ച അറസ്റ്റിലുമായി. രണ്ടാം സമ്മാനമായി ഉപയോഗിച്ച ഥാർ ജീപ്പ്, മൂന്നാംസമ്മാനമായി ഉപയോഗിച്ച കാർ, നാലാം സമ്മാനമായി ബുള്ളറ്റ് ബൈക്ക് തുടങ്ങിയവയാണ് പ്രഖ്യാപിച്ചിരുന്നത്.

Previous Post Next Post