കൊളച്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി കെ.കരുണാകരൻ അനുസ്മരണം സംഘടിപ്പിച്ചു


കൊളച്ചേരി :- കൊളച്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലീഡർ കെ.കരുണാകരന്റെ പതിനഞ്ചാമത് ചരമവാർഷിക ദിനം പുഷ്പാർച്ചനയോടും അനുസ്മരണ ചടങ്ങുകളോടും കൂടി ആചരിച്ചു. കമ്പിൽ എം.എൻ സ്മാരക മന്ദിരത്തിൽ പുഷ്പാർച്ചന നടത്തി. 

അനുസ്മരണ യോഗം ഡിസിസി നിർവാഹ സമിതി അംഗം കെ.എം ശിവദാസൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ടി.പി സുമേഷ് അധ്യക്ഷത വഹിച്ചു  നേതാക്കളായ പി.കെ പ്രഭാകരൻ മാസ്റ്റർ എപി രാജീവ് തുടങ്ങിയവർ ലീഡറെ അനുസ്മരിച്ചു കൊണ്ട് സംസാരിച്ചു

Previous Post Next Post