പാമ്പുരുത്തി :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് പാമ്പുരുത്തിയിൽ ഇത്തവണ രണ്ട് സ്ഥാനാർഥികളാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സര രംഗത്തുള്ളത്. UDF (മുസ്ലിംലീഗ്) സ്ഥാനാർഥി കെ.സി ഫാസിലയും, LDF (CPI) സ്ഥാനാർഥി കെ.റീത്തയുമാണ് പോരാട്ടത്തിനായി പാമ്പുരുത്തിയിൽ സജീവമായിരിക്കുന്നത്.
വർഷങ്ങളായി UDF ന്റെ സിറ്റിംഗ് സീറ്റുള്ള വാർഡാണ് പാമ്പുരുത്തി. മുസ്ലീംലീഗിന്റെ കെ.പി അബ്ദുൾ സലാം ആണ് നിലവിലെ വാർഡ് മെമ്പർ. കഴിഞ്ഞ വർഷം 500 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അബ്ദുൾ സലാം വിജയിച്ചത്. പാമ്പുരുത്തിയിൽ നിലവിൽ 1454 വോട്ടർമാരുണ്ട്.
സ്ഥാനാർഥികളെ അറിയാം
1. കെ.സി ഫാസില (UDF, മുസ്ലീംലീഗ്)
പാമ്പുരുത്തി സ്വദേശിനിയായ കെ.സി ഫാസില വനിതാ ലീഗ് പഞ്ചായത്ത് സെക്രട്ടറിയായും, കുടുംബശ്രീ പാമ്പുരുത്തി വാർഡ് എ ഡി എസ് സെക്രട്ടറിയായും, കൊളച്ചേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് അംഗമായും, യൂത്ത് ലീഗ് പാമ്പുരുത്തി ശാഖ വൈസ് പ്രസിഡണ്ടായും പ്രവർത്തിച്ചു വരികയാണ്.
പുതിയങ്ങാടിയിലെ എം.ഹമീദിന്റെയും പാമ്പുരുത്തിയിലെ കെ.സി റംലയുടെയും മകളാണ്. ഭർത്താവ് മുല്ലക്കൊടി സ്വദേശി ആർ.പി മുഹമ്മദ്കുഞ്ഞി. മുഹമ്മദ് റസൽ, മെഹവിഷ് മുഹമ്മദ് എന്നിവർ മക്കളാണ്.
2. കെ.റീത്ത (LDF, CPI)
കെ.റീത്ത കരിങ്കൽക്കുഴി നണിയൂർ സ്വദേശിനിയാണ്. കയരളം കരക്കണ്ടത്തിലെ ഗോവിന്ദന്റെയും പരേതയായ ജാനകിയുടെയും മകളാണ്. നിലവിലെ നണിയൂർ നാലാം വാർഡ് മെമ്പർ കെ.പി നാരായാണന്റെ ഭാര്യയാണ്. നവീൻ, നയന എന്നിവർ മക്കളാണ്.
