ചേലേരി :- ചേലേരി ഈശാനമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രം ആരാധനാ മഹോത്സവത്തിന് ഇന്ന് തുടക്കമായി. ഡിസംബർ 25 വരെ ഉത്സവം നടക്കും. നവീകരിച്ച ക്ഷേത്രക്കുളത്തിന്റെ ഉദ്ഘാടനം ഇന്ന് നടന്നു.
നാളെ ഡിസംബർ 21 ഞായറാഴ്ച രാവിലെ 6 മണി മുതൽ വൈകുന്നേരം 6 മണി വരെ സമ്പൂർണ്ണ നാരായണീയ പാരായണം. രാത്രി 7 മണിക്ക് സ്വാമിമാരുടെ നിറമാല. ഭജന, പേട്ടതുള്ളൽ, അന്നദാനം എന്നിവ നടക്കും.
ഡിസംബർ 22 തിങ്കളാഴ്ച വൈകുന്നേരം നാലുമണിക്ക് കലവറ നിറയ്ക്കൽ ഘോഷയാത്ര മാലോട്ട് ആശാരിച്ചാൽ ശ്രീ തായിപര ദേവത ക്ഷേത്ര സ്ഥാനത്തുനിന്നും ആരംഭിക്കും. ദീപാരാധനയ്ക്കു ശേഷം തിരുവത്താഴത്തിന് അരി അളക്കൽ. രാത്രി 7 30ന് പ്രശസ്ത പ്രോഗ്രാം ഏജന്റ് ദ്രോണ തമ്പാൻ, മലബാറിന്റെ ശബ്ദ കുലപതി കരിവെള്ളൂർ രാജൻ എന്നിവരെ ആദരിക്കും. തുടർന്ന് തിരുവനന്തപുരം അജന്തയുടെ വംശം നാടകം അരങ്ങേറും.
ഡിസംബർ 23 ചൊവ്വാഴ്ച ഉത്സവാരംഭം. രാവിലെ 11 മണിക്ക് രാജേഷ് നാദാപുരം നയിക്കുന്ന ആധ്യാത്മിക പ്രഭാഷണം. ഉച്ചയ്ക്ക് ഒരു മണി മുതൽ അന്നദാനം. ദീപാരാധനയ്ക്കുശേഷം ഇരട്ട തായമ്പക. ഉത്സവാനന്തരം കണ്ണൂർ സംഘകല അവതരിപ്പിക്കുന്ന വിൽകലാമേള.
ഡിസംബർ 24 ബുധനാഴ്ച രാവിലെ 11 മണിക്ക് രാധാകൃഷ്ണൻ മാസ്റ്റരുടെ ആധ്യാത്മിക പ്രഭാഷണം. ഉച്ചയ്ക്ക് ഒരു മണി മുതൽ അന്നദാനം. രണ്ടുമണിക്ക് ഭജന. ദീപരാധനയ്ക്ക് ശേഷം ഭജന. ഉത്സവാനന്തരം മിഴി മാണിയൂരിന്റെ നാടൻപാട്ട്, നാട്ടരങ്ങ്, പാട്ടരങ്ങ്.
ഡിസംബർ 25 വ്യാഴാഴ്ച മഹോത്സവം. രാവിലെ 11 മണിക്ക് സതീഷ് ഒ.എസ് ചാലക്കുടിയുടെ ആധ്യാത്മിക പ്രഭാഷണം. ഉച്ചയ്ക്ക് ഒരു മണി മുതൽ അന്നദാനം. 3.30 മുതൽ ഭജന. ദീപാരാധനയ്ക്ക് ശേഷം തിരുവാതിരക്കളി. തുടർന്ന് ഇരട്ട തായമ്പക.

