ശബരിമല :- പമ്പയിലേക്കുള്ള പാതയിൽ ഏതെങ്കിലും ഭാഗത്തു വാഹനങ്ങൾ അപകടത്തിൽപ്പെടുകയോ ബ്രേക്ക്‌ഡൗൺ ആവുകയോ ചെയ്താൽ മോട്ടോർ വാഹനവകുപ്പിന്റെ കൺട്രോൾ റൂമിൽ ബന്ധപ്പെടാം.
വാഹനത്തിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി മെക്കാനിക്ക് സൗകര്യവും വാഹനങ്ങൾ കൊണ്ടുപോകണമെങ്കിൽ ക്രെയിൻ സൗകര്യവും കൺട്രോൾ റൂമിൽ നിന്ന് ലഭ്യമാക്കും. മോട്ടോർ വാഹനവകുപ്പിന്റെ ക്രെയിൻ സർവീസ് സൗജന്യമാണ്. പുറത്തുനിന്ന് ഏർപ്പെടുത്തുന്ന ക്രെയിനിൻ്റെ വാടക ഉദ്യോഗസ്ഥർ തീരുമാനിക്കും. കൺട്രോൾ റൂം നമ്പർ : 9400044991, 9562318181.
