വിസ്മയ അമ്യൂസ്മെന്റ് പാർക്കിൽ പുതിയ ഇറ്റാലിയൻ അഡ്വഞ്ചർ റൈഡ് പ്രവർത്തനം ആരംഭിച്ചു


കണ്ണൂർ :- വിസ്മയ അമ്യൂസ്മെന്റ് പാർക്കിൽ പുതിയ ഇറ്റാലിയൻ അഡ്വഞ്ചർ റൈഡ് 'റോഡിക്സ‌്' പ്രവർത്തനം ആരംഭിച്ചു. ഉദ്ഘാടനം സ്‌പീക്കർ എ.എൻ ഷംസീർ നിർവഹിച്ചു. വിസ്മ‌യ അമ്യൂസ്മെന്റ് പാർക്ക് ചെയർമാൻ പി.വി ഗോപിനാഥ് അധ്യക്ഷനായി. 15 കോടി രൂപയോളം വിലവരുന്ന റൈഡിന്റെ നിർമാതാക്കൾ ഇറ്റാലിയൻ കമ്പനിയായ മോസറാണ്. ഇൻ സ്റ്റലേഷൻ പ്രവർത്തനങ്ങൾ ഇറ്റലിയിൽ നിന്ന് എത്തിയ വിദഗ്ധരുടെ മേൽനോട്ടത്തിലാണ് നടന്നത്.

സന്ദർശകർക്ക് ആവേശവും ഉല്ലാസവും പ്രദാനം ചെയ്യുന്ന നിലവിലുളള നിരവധി റൈഡുകൾക്കൊപ്പം പുതിയ 'റോഡിക്സ്' അഡ്വഞ്ചർ റൈഡ് അനുഭവമേകും. കൂടാതെ ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി പ്രത്യേക ഇവൻ്റുകളും ഓഫറുകളും ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടനച്ചടങ്ങിൽ വിസ്മയ അമ്യൂസ്മെന്റ് പാർക്ക് വൈസ് ചെയർമാൻ കെ.സന്തോഷ്, മാനേജിങ് ഡയറക്ടർ ഇ.വൈശാഖ് എന്നിവർ സംസാരിച്ചു.

Previous Post Next Post