ഇനി ക്രിസ്‌മസ് അവധിക്കാലം ; സ്‌കൂളുകൾ ഇന്ന് അടയ്ക്കും


തിരുവനന്തപുരം :- പത്താംക്ലാസ് വരെയുള്ള പരീക്ഷകൾ ഇന്നു പൂർത്തിയാകുന്നതോടെ ക്രിസ്‌മസ് അവധിക്കാലത്തിനായി സ്‌കൂളുകൾ അടയ്ക്കും. ഇനി ജനുവരി 5 ന് ആണ് സ്കൂൾ തുറക്കുക. പ്ലസ് വൺ, പ്ലസ്ടു ശേഷിക്കുന്ന ഓരോ പരീക്ഷകൾ 6നു നടക്കും. മാറ്റിവച്ച പ്ലസ്‌ ടു ഹിന്ദി പരീക്ഷ ജനുവരി 5 തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷം നടക്കും. ഇത്തവണ 12 ദിവസമാണ് അവധി. ജനുവരി 2 വെള്ളിയാഴ്ച മന്നം ജയന്തി അവധിയും തുടർന്ന് ശനിയും ഞായറും ആയതിനാലാണ് അവധി ജനുവരി 5 വരെ നീണ്ടത്.

Previous Post Next Post