പിഎം കിസാന്‍ സമ്മാന്‍ നിധിയിലെ അനര്‍ഹരെ കണ്ടെത്താൻ കേന്ദ്രം

 

                   


                                                                         

കണ്ണൂർ:-കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് പണം നല്‍കുന്ന പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി ആനുകൂല്യം അനര്‍ഹര്‍ കൈപ്പറ്റിയതായി കേന്ദ്രം.അനധികൃതമായി കൈപ്പറ്റിയ 416.75 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ തിരിച്ച് പിടിക്കാൻ നടപടികൾ തുടങ്ങി.

ഒരേ കുടുംബത്തിലെ ആളുകള്‍ അനര്‍ഹമായി ആനുകൂല്യങ്ങൾ നേടിയെടുക്കുന്നുവെന്ന് കേന്ദ്ര കൃഷി മന്ത്രാലയം കണ്ടെത്തിയിരുന്നു.ഇത്തരത്തില്‍ തന്നെ 29.13 ലക്ഷം അക്കൗണ്ടുകളാണ് രാജ്യവ്യാപകമായി കണ്ടെത്തിയത്. തുടര്‍ന്നാണ് അനര്‍ഹര്‍ കൈപ്പറ്റിയ ആനുകൂല്യം പിടിച്ചെടുത്ത് തിരിച്ച് നല്‍കാന്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചത്.

കേരളത്തില്‍ 7,694 കുടുംബങ്ങളില്‍ ഭാര്യയും ഭര്‍ത്താവും ആനുകൂല്യം കൈപ്പറ്റിയതായി സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.പ്രായപൂര്‍ത്തിയാകാത്ത മക്കളും മറ്റ് ബന്ധുക്കളും ഉള്‍പ്പെടെ സംസ്ഥാനത്ത് 33 പേർ അനധികൃതമായി ആനുകൂല്യം കൈപ്പറ്റിയിരുന്നു. ഇത് തിരിച്ച് പിടിക്കാനുള്ള നടപടിയാരംഭിച്ചു.

Previous Post Next Post