കൊളച്ചേരി ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് മെമ്പർക്ക് സ്വീകരണവും കലോത്സവ വിജയികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു


നൂഞ്ഞേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട ഹിളർ സി.എച്ച് ന്  സ്വീകരണവും തളിപ്പറമ്പ് സൗത്ത് സബ്ജില്ലാ തല സ്കൂൾ കലോത്സവത്തിൽ എൽപി അറബിക് വിഭാഗത്തിൽ ചാമ്പ്യന്മാരായ ചേലേരി ഗവൺമെന്റ്  മാപ്പിള എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. 

അധ്യാപകനും സാംസ്കാരിക പ്രവർത്തകനുമായ ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് രമ.കെ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ശ്രീ ഹിളർ സി.എച്ച്, മുൻ വാർഡ് മെമ്പർ നാസിഫ, മുൻ പ്രഥമാധ്യാപക സുനിത ടീച്ചർ, പിടിഎ പ്രസിഡണ്ട് അബ്ദുൽ മുനീർ.പി, അധ്യാപകരായ അനസ് മാസ്റ്റർ, സിന്ധു ടീച്ചർ എന്നിവർ സംസാരിച്ചു. അസ്ലം മാസ്റ്റർ സ്വാഗതവും വിദ്യ ടീച്ചർ നന്ദിയും പറഞ്ഞു.

Previous Post Next Post