തിരുവനന്തപുരം :- തിരുവനന്തപുരത്തെ വീടിനുള്ളിലെ കഞ്ചാവ് തോട്ടം കയ്യോടെ പിടികൂടി പോലീസ്. വീട്ടിനുള്ളിൽ പ്രത്യേക സജ്ജീകരണങ്ങളോടെ കഞ്ചാവ് വളർത്തിയ യുവാവിനെ സിറ്റി ഷാഡോ പൊലിസാണ് അറസ്റ്റ് ചെയ്തത്. വലിയതുറ സ്വദേശി ധനുഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
മുറിയിൽ പ്രത്യേകം സജീകരണങ്ങളോടെയായിരുന്നു ധനുഷിന്‍റെ കഞ്ചാവ് വളർത്തൽ. കഞ്ചാവ് ചെടികൾക്ക് ആവശ്യമായ കാറ്റ് ലഭിക്കാനായി പ്രത്യേക ഫാനടക്കം ഈ യുവാവ് ക്രമീകരിച്ചിരുന്നു. പിടിയിലായ ധനുഷ് എം ഡി എം എ കേസിൽ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി.
