മട്ടന്നൂർ :- കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തോട് അനുബന്ധിച്ച് സ്ഥാപിക്കുന്ന ഹജ് ഹൗസിൻ്റെ ആദ്യഘട്ട നിർമാണം ജനുവരി ആദ്യവാരം ആരംഭിക്കും. പ്ലാനും എസ്റ്റിമേറ്റും അംഗീകരിച്ചു. മണ്ണ് പരിശോധനയും പൂർത്തിയാക്കി.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കഴിഞ്ഞാൽ ഭരണാനുമതി നൽകി 5 കോടിയുടെ ആദ്യഘട്ട നിർമാണമാണ് ആരംഭിക്കുക. 5 നിലകളിലായി ഒരുങ്ങുന്ന ഹജ് ഹൗസിന്റെ ആകെ നിർമാണച്ചെലവ് 38 കോടി രൂപയാണ്. കഴിഞ്ഞ ബജറ്റിൽ സർക്കാർ 5 കോടി രൂപയാണ് മാറ്റിവച്ചിരുന്നു. പൊതുജ നങ്ങളിൽനിന്ന് പണം സമാഹരിക്കാനായി അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്.
