ശബരിമല :- വൃശ്ചിക മാസത്തിലെ തൃക്കാർത്തിക നാളായ ഇന്ന് ശബരിമല സന്നിധാനത്ത് കാർത്തിക ദീപം തെളിക്കും. വൈകുന്നേരം ദീപാരാധനയ്ക്ക് മുൻപ് തന്ത്രി കണ്ഠര് മഹേഷ് മോഹനര് തിടപ്പള്ളിയിൽ കാർത്തിക ദീപം തെളിക്കും. തുടർന്ന് ദീപം കൽവിളക്കുകളിലേക്കു പകരും.
സന്നിധാനത്തെ എല്ലാ ദേവീദേവന്മാരുടെ പ്രതിഷ്ഠയ്ക്ക് മുൻപിലും ദീപങ്ങൾ തെളിക്കുകയും മാളികപ്പുറത്ത് വിശേഷാൽ ദീപാരാധന നടത്തുകയും ചെയ്യും. വലിയ നടപ്പന്തൽ, പാണ്ടിത്താവളം, ദേവസ്വം, സർക്കാർ കെട്ടിടങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലും ദീപങ്ങൾ തെളിയും.
ശബരിമലയിൽ ഇന്ന്
നടതുറക്കൽ : പുലർച്ചെ 3.00
ഗണപതിഹോമം : 3.20
അഭിഷേകം : 3.30-11.00
കളഭാഭിഷേകം : 11.30
ഉച്ചപ്പൂജ : 12.00
നട അടയ്ക്കൽ : 1.00
വൈകുന്നേരം നട തുറക്കൽ : 3.00
പുഷ്പാഭിഷേകം : 6.45
ഹരിവരാസനം : 10.50
നട അടയ്ക്കൽ : 11.00
