മയ്യിൽ :- മയ്യിൽ പവർ ക്രിക്കറ്റ് സംഘടിപ്പിക്കുന്ന 30 ഓവർ വൈറ്റ് ബോൾ ഏകദിന ടൂർണമെന്റിൽ വ്യാപാരി വ്യവസായി സമിതി മയ്യിൽ യൂണിറ്റ് 5 വിക്കറ്റിന് മയ്യിൽ എയ്സ് ബിൽഡേഴ്സിനെ പരാജയപ്പെടുത്തി. വ്യാപാരി വ്യവസായി സമിതിയുടെ ഷൈജു പി കമ്പിലിനെ മാൻ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുത്തു.
സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ റിട്ട. എം.വി അബ്ദുള്ള ഉദ്ഘാടനം ചെയ്തു. രാജു പപ്പാസ് അധ്യക്ഷത വഹിച്ചു. കണ്ണൂർ എയർപോർട്ട് സിവിൽ പോലീസ് ഓഫീസർ മഷൂദ്.വി മുഖ്യാതിഥിയായി. ശരത് പി.വി, രാധാകൃഷ്ണൻ എ.കെ എന്നിവർ സംസാരിച്ചു. ടൂർണമെന്റ് കമ്മിറ്റി കൺവീനർ ബാബു പണ്ണേരി സ്വാഗതവും ഷൈജു ടി.പി നന്ദിയും പറഞ്ഞു.

