കൊളച്ചേരിപ്പറമ്പ്-കായച്ചിറ-പളളിപ്പറമ്പ് റോഡ് മെക്കാഡം താറിങ് നടത്തി നവീകരിക്കണമെന്നാവശ്യപ്പെട്ട് പള്ളിപ്പറമ്പ് ബൂത്ത് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ നിവേദനം നൽകി


പള്ളിപ്പറമ്പ് :- കൊളച്ചേരി ഗ്രാമപഞ്ചായത്തിലെ കൊളച്ചേരിപ്പറമ്പ്-കായച്ചിറ-പളളിപ്പറമ്പ് റോഡ് മെക്കാഡം താറിങ് നടത്തി നവീകരിക്കണമെന്നാവശ്യപ്പെട്ട് പള്ളിപ്പറമ്പ് ബൂത്ത് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ നിവേദനം നൽകി. ജില്ലാ പഞ്ചായത്ത് മെമ്പർ മുസ്തഫ കോടിപ്പൊയിൽ, എടക്കാട് ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ ശ്രീധരൻ സംഘമിത്ര, പള്ളിപ്പറമ്പ് വാർഡ് മെമ്പർ ടിന്റു സുനിൽ എന്നിവർക്കാണ് നിവേദനം നൽകിയത്.

ആറിലധികം ബസുകളും മറ്റ് നിരവധി വാഹനങ്ങങ്ങളും യാത്രക്കാരും ദിനംപ്രതി കടന്നുപോകുന്ന ഈ  റോഡ് ഏറെനാളുകളായി ശോചനീയാവസ്ഥയിലാണ്. തുടർന്ന് പഞ്ചായത്ത് അധികൃതർ ഇടപെട്ട് റോഡിന്റെ അറ്റകുറ്റപ്പണികൾ നടത്തുന്നുണ്ട്. കാലാകാലങ്ങളിൽ ഇത്തരം പ്രവൃത്തികൾ നടത്തുന്നുണ്ടെങ്കിലും ഓരോ മഴക്കാലം കഴിയുന്നതോടെയും റോഡ് വീണ്ടും ശോചനീയമാകുന്ന അവസ്ഥ പതിവാകുകയാണ്. ആയതിനാൽ പ്രസ്തുത റോഡ് സംസ്‌ഥാന പൊതുമരാമത്ത് വകുപ്പിനെക്കൊണ്ട് ഏറ്റെടുപ്പിച്ച്  മെക്കാഡം ടാർ ചെയ്‌ത്‌ നവീകരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് നിവേദനത്തിലൂടെ പള്ളിപ്പറമ്പ് ബൂത്ത് കോൺഗ്രസ്സ് കമ്മറ്റി ആവശ്യപ്പെട്ടു.



Previous Post Next Post