വടകരയിൽ റോഡിൽ കുഴിച്ച കുഴിയിൽ വീണ് വയോധികന് ദാരുണാന്ത്യം


കോഴിക്കോട് :- വടകര വില്യാപ്പിള്ളിയിൽ റോഡിൽ കുഴിച്ച കുഴിയിൽ വീണ് വയോധികന് ദാരുണാന്ത്യം. വടകര വില്യാപ്പിള്ളിയിൽ ഇന്നലെ വൈകിട്ടോടെയാണ് സംഭവം. വില്യാപ്പിള്ളി സ്വദേശി മൂസ (55) ആണ് മരിച്ചത്. 

റോഡിൽ കലുങ്ക് നിർമാണത്തിനായി കുഴിച്ച കുഴിയിൽ വീണാണ് മരണം. ഇന്നലെ വൈകുന്നേരം ആറു മണിക്കാണ് മൂസ വീട്ടിൽ നിന്ന് ഇറങ്ങിയത്. രാത്രിയായിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനെതുടർന്ന് അന്വേഷിക്കുകയായിരുന്നു. രാത്രി 11മണിയോടെയാണ് കലുങ്കിനായി കുഴിച്ച കുഴിയിൽ വീണ് മരിച്ച നിലയിൽ മൂസയെ കണ്ടെത്തിയത്.

Previous Post Next Post