കുടിയാന്മല:-കാര്‍ ഇടിച്ച് വഴിയാത്രക്കാരിയായ വീട്ടമ്മ മരിച്ചു. നടുവില്‍ പുറഞ്ഞാണിലെ കളത്തിക്കണ്ടിപ്പൊയില്‍ ഹൗസില്‍ ലീല (62)യാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം പുറഞ്ഞാണിലായിരുന്നു അപകടം.
സാരമായി പരിക്കേറ്റ ഇവരെ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ചികിത്സക്കിടെ മരിച്ചു.
മകള്‍: അമ്പിളി (മുന്‍ പഞ്ചായത്തംഗം, ശ്രീകണ്ഠാപുരം ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപിക). മരുമകന്‍: സുരേന്ദ്രന്‍ (കെ എസ്.ആര്‍.ടി.സി). സഹോദരങ്ങള്‍: നാരായണി, വത്സമ്മ, സിന്ധു, റെജികുമാര്‍, പരേതരായ ദേവി, വിലാസിനി.
അപകടം വരുത്തിയ കെ.എല്‍-59.പി.8064 നമ്പര്‍ കാര്‍ പോാലീസ് കസ്റ്റഡിയിലെടുത്തു ഓടിച്ചയാള്‍ക്കെതിരെ മന:പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു.
