പുതിയതെരുവിൽ തെരുവ് നായയുടെ ആക്രമണം ; എട്ടോളം പേർക്ക് കടിയേറ്റു


പുതിയതെരു :- പുതിയതെരു മണ്ഡപത്തിനു സമീപം തിരുടാടപ്പാറയിൽ 8 പേർക്ക് തെരുവുനായയുടെ കടിയേറ്റു. പ്രദേശവാസികളായ സി.ബീന (49), ചോറൻ പവനൻ (58), അനൈഘ (അഞ്ച്), സജിന, ദേവപ്രിയ (19) എന്നിവർ ഉൾപ്പെടെ എട്ടുപേർക്കാണു കടിയേറ്റത്. ബീന, അനൈഘ എന്നിവർ കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലും മറ്റുള്ളവർ ജില്ലാ ആശുപത്രിയിലും ചികിത്സ തേടി. അനൈഘയെ വീട്ടുമുറ്റ ത്തു വച്ചാണ് നായ ആക്രമിച്ചത്. രണ്ടു പേർക്ക് കാലുകൾക്ക് സാരമായി കടിയേറ്റിട്ടുണ്ട്.

റോഡരികിലൂടെ നടന്നു പോവുകയായിരുന്ന സജിനയ്ക്കും മകൾ ദേവപ്രിയയ്ക്കുമാണ് ആദ്യം നായയുടെ കടിയേറ്റത്. അമ്മയെ ആക്രമിക്കാനുള്ള ശ്രമം ദേവപ്രിയ തടയാൻ ശ്രമിച്ചപ്പോൾ കൈവിരലുകളിൽ കടിക്കു കയായിരുന്നു. ഇരുവരെയും നായ ക്രൂരമായി കടിച്ചു പരുക്കേൽപിച്ചു. നായ പ്രദേശത്തെ വിവിധ വഴികളിലൂടെ ഓടി ആളുകളെ കടിച്ചു പരിക്കേൽപിക്കുന്നതായി വാർത്ത പരന്നതോടെ പ്രദേശം ഏറെനേരം പരിഭ്രാന്തിയുടെ മുൾമുനയിലായിരുന്നു. ഇന്നലെ വൈകുന്നേരം 6 മണി മുതലാണ് പ്രദേശത്ത് നായയുടെ പരാക്രമം ഉണ്ടായത്. രാത്രി ഒരു നായയെ ചത്ത നിലയിൽ കണ്ടെത്തുകയും ചെയ്തിരുന്നു. 

Previous Post Next Post