കമ്പിൽ :- നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റഹ്മത്ത്.കെ, വൈസ് പ്രസിഡണ്ട് തെരഞ്ഞെടുത്ത സുധീഷ്.പി, ബ്ലോക്ക് മെമ്പർമാരായ പ്രശാന്ത് മാസ്റ്റർ, വിഷിജ.കെ, മെമ്പർ സാജന ആൽബി എന്നിവർക്ക് നാറാത്ത് പഞ്ചായത്ത് കമ്പിൽ ശാഖ മുസ്‌ലിം ലീഗ് നേതൃത്വത്തിൽ സ്വീകരണം നൽകി. മുസ്‌ലിം ലീഗ് കമ്പിൽ ശാഖ പ്രസിഡണ്ട് മുസ്തഫ പി ടി യുടെ അദ്ധ്യക്ഷതയിൽ നാരായണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
മുൻ മെമ്പർ സൈഫുദ്ധീൻ നാറാത്തിന് ചടങ്ങിൽ വെച്ച് യാത്രാമംഗളം നേർന്നു. നാറാത്ത് പഞ്ചായത്ത് വാർഡുകളിൽ ഉജ്ജ്വല പ്രവർത്തനം കാഴ്ച വെച്ച വനിതാ ലീഗ് കമ്പിൽ ശാഖ സെക്രട്ടറി കെ.ഖയറുന്നിസയെ ചടങ്ങിൽ ആദരിച്ചു. അബ്ദുള്ള എ.വി, റഹ്മത്ത്.കെ, സുധീഷ്.പി, മുഹമ്മദ് കുഞ്ഞി പി.പി, ഷാജിർ കമ്പിൽ,പ്രാശാന്തൻ മാസ്റ്റർ, പ്രഭാകരൻ ടി സി ഗേറ്റ്, സൈഫുദ്ധീൻ നാറാത്ത്, സുഹൈൽ പി.പി, ഉമർ.പി, മൊയ്‌തീൻ സി.കെ, സക്കീർ കെ.സി, വിഷിജ.കെ,സാജന ആൽബി, ഹസീന.എ, ഖയറുന്നിസ.കെ എന്നിവർ സംസാരിച്ചു.
