പി.വി അൻവറും സി.കെ ജാനുവും യുഡിഎഫിൽ ; അസോസിയേറ്റ് അംഗങ്ങളാക്കാൻ ധാരണ


കൊച്ചി :- പി.വി അൻവറും സി.കെ ജാനുവും യുഡിഎഫിൽ. അസോസിയേറ്റ് അംഗങ്ങളാക്കാൻ യുഡിഎഫ് യോഗത്തിൽ ധാരണയായി. കേരള കോൺഗ്രസ് എം നിലപാട് പറയട്ടെയെന്നും യോഗം വ്യക്തമാക്കി. അങ്ങോട്ട് പോയി ചർച്ചയില്ലെന്നാണ് തീരുമാനം. വരാനിരിക്കുന്ന നിയമസഭതെരഞ്ഞെടുപ്പിൽ നേരത്തെ ഒരുങ്ങാനുള്ള തീരുമാനത്തിലാണ് യുഡിഎഫ്. സീറ്റ് വിഭജനം നേരത്തെ തീർക്കും.

ജനുവരിയിൽ സീറ്റ് വിഭജനം തീർക്കാൻ യോഗത്തിൽ ധാരണയായിട്ടുണ്ട്. പി വി അൻവറും സി കെ ജാനുവും യുഡിഎഫിന്റെ ഭാഗമാകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഔദ്യോഗികമായി അറിയിച്ചു. തെരഞ്ഞെടുപ്പിന് ഒരുങ്ങാൻ, നിയമസഭസീറ്റ് വിഭജനം യുഡിഎഫ് ജനുവരിയിൽ പൂർത്തിയാക്കുമെന്നും വി ഡി സതീശൻ വ്യക്തമാക്കി. യുഡിഎഫ് അടിത്തറ വിപുലീകരിക്കുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
Previous Post Next Post