മയ്യിൽ :- കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മയ്യിൽ ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പെൻഷൻ ദിനാചരണം നടത്തി. ബ്ളോക്ക് വൈസ് പ്രസിഡന്റ് വി.വി വിജയരാഘവന്റെ അധ്യക്ഷതയിൽ സംസ്ഥാന കമ്മറ്റി അംഗം കെ.ടി കത്രിക്കുട്ടി ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു.
ജില്ലാ കമ്മറ്റി അംഗം കെ.ബാലകൃഷ്ണൻ, ബ്ലോക്ക് വൈസ് പ്രസിഡണ്ട്മാരായ സി.കെ ജനാർദ്ദനൻ നമ്പ്യാർ, സി.രാമകൃഷ്ണൻ മാസ്റ്റർ, ജോയിന്റ് സെക്രട്ടറി കെ.പി വിജയൻ നമ്പ്യാർ, ട്രഷറർ കെ.നാരായണൻ, കുറ്റ്യാട്ടൂർ യൂണിറ്റ് പ്രസിഡന്റ് എം.ജനാർദ്ദനൻ, മയ്യിൽ യൂണിറ്റ് പ്രസിഡന്റ് കെ.നാരായണൻ മാസ്റ്റർ, വനിതാ വേദി ചേർ പേഴ്സൺ കെ.ജ്യോതി ടീച്ചർ, വനിതാവേദി കൺവീനർ കെ.കെ ലളിത കുമാരി ടീച്ചർ, സാഹിത്യ വേദി കൺവീനർ പി.വി രാജേന്ദ്രൻ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. വിവിധ മെമ്പർമാർ കവിതാലാപനം നടത്തി. പി.പി അരവിന്ദാക്ഷൻ മാസ്റ്റർ സ്വാഗതവും എം.വി ഇബ്രാഹിം കുട്ടി നന്ദിയും പറഞ്ഞു.
