MLA കാനത്തിൽ ജമീലയുടെ കബറടക്കം ഇന്ന്


കോഴിക്കോട് :- അന്തരിച്ച എംഎൽഎ കാനത്തിൽ ജമീലയുടെ കബറടക്കം ഔദ്യോഗിക ബഹുമതികളോടെ ഇന്ന് വൈകുന്നേരം 5 മണിക്ക്  കുനിയിൽക്കടവ് ജുമാമസ്ജിദ് കബർസ്ഥാനിൽ നടക്കും. 11 മണിയോടെ ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്ന് വിലാപയാത്രയായി കൊയിലാണ്ടിയിലേക്ക് പോകും. 

അവിടെ ടൗൺഹാളിൽ പൊതുദർശനമുണ്ട്. എംഎൽഎയുടെ വീട് സ്ഥിതി ചെയ്യുന്ന തലക്കുളത്തൂർ പഞ്ചായത്തിലെ മിയാമി കൺവെൻഷൻ സെൻ്ററിൽ ഉച്ചയ്ക്ക് ഒന്നരയ്ക്ക് പൊതുദർശനമുണ്ടാകും. തുടർന്ന് അത്തോളിയിലെ ചോയികുളത്തെ വീട്ടിലേക്ക് 2.30 ഓടെ മൃതദേഹം എത്തിക്കും.


Previous Post Next Post