ന്യൂഡൽഹി :- ജിഎസ്‌ടി നഷ്ടപരിഹാര സെസ് പിരിവ് അവസാനിക്കുന്ന സാഹചര്യത്തിൽ പാൻമസാലയ്ക്കും സിഗരറ്റ്, പുകയില ഉത്പന്നങ്ങൾക്കും പുതുതായി സെസും തീരുവയും ചുമത്താനുള്ള ഭേദഗതി ബില്ലുകൾ ലോകഭയിൽ. പാൻമസാലയ്ക്കുമേൽ ആരോഗ്യ രാജ്യസുരക്ഷാ സെസായാണ്, ജിഎസ്ടി നഷ്ടപരിഹാര സെസിന് തുല്യമായ നിലയിൽ സെസ് ഈടാക്കുക. സിഗരറ്റിനും പുകയില ഉത്പന്നങ്ങൾക്കും തീരുവ കൂട്ടാൻ എക്സൈസ് നിയമത്തിൽ ഭേദഗതി വരുത്തും.
ആരോഗ്യ-രാജ്യ സുരക്ഷാ സെസ് ബില്ലും കേന്ദ്ര എക്സൈസ് നിയമഭേദഗതി ബില്ലും ധനമന്ത്രി നിർമലാ സീതാരാമൻ ലോക്സഭയിൽ അവതരിപ്പിച്ചു. ജിഎസ്ടി ഏകീകരണത്തിൽ തീരുമാനിച്ച 40 ശതമാനത്തിന് പുറമേയാകും അധിക തീരുവ. പുകയിലയ്ക്ക് 60 മുതൽ 70 ശതമാനം വരെയും നിക്കോട്ടിൻ, മറ്റ് ഇൻഹലേഷൻ ഉത്പന്നങ്ങൾക്ക് 100 ശതമാനവും തീരുവ. സിഗരറ്റ്, ചുരുട്ട് പോലുള്ള ഉത്പന്നങ്ങൾക്ക് 1000 എണ്ണത്തിന് 5000 രൂപ മുതൽ 11,000 രൂപ വരെയാകും എക്സൈസ് തീരുവ. ഉത്പന്നത്തിൻ്റെ വലുപ്പത്തിനനുസരിച്ചാകും തീരുവ നിരക്കുകൾ
