തത്കാൽ ടിക്കറ്റ് ബുക്കിങ്ങിന് OTP നിർബന്ധമാക്കി റെയിൽവേ


ചെന്നൈ :- ദക്ഷിണ റെയിൽവേയിൽ 16 തീവണ്ടികളിൽ തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെ യ്യാൻ ഒടിപി നിർബന്ധമാക്കി. പത്ത് വന്ദേഭാരത്, നാല് ശതാ ബ്ദി എന്നിവയിലുൾപ്പെടെയാ ണിത്. മറ്റ് തീവണ്ടികളിലും ഘട്ടം ഘട്ടമായി തത്കാലിന് ഒടിപി നിർ ബന്ധമാക്കുമെന്ന് ദക്ഷിണ റെ യിൽവേ അറിയിച്ചു. കൗണ്ടറുകൾ വഴി തത്കാൽ ബുക്ക് ചെയ്യുന്നവർ മൊബൈൽ ഫോൺ നമ്പർ എഴുതിയിരി ക്കണം. ചെന്നൈ ഡിവിഷനു കളിൽ ചെന്നൈ-മൈസൂരു ശതാബ്ദി എക്സ്പ്രസ് (12007), കോയമ്പത്തൂർ-ചെന്നൈ ശതാബ്ദി എക്സ്പ്രസ് (12243), എഗ്മോർ-നാഗർകോവിൽ വന്ദേഭാരത് എക്സ്പ്രസ് (20627), ചെന്നൈ-കോയമ്പത്തൂർ വന്ദേ ഭാരത് എക്സ്‌പ്രസ് (20643) തീവ ണ്ടികളിലാണ് നടപ്പാക്കിയത്.

അനധികൃത ടിക്കറ്റ് ബുക്കിങ് ഇല്ലാതാക്കാൻ ആധാർ ലിങ്ക് ചെയ്ത ഐആർസി ടിസി അക്കൗണ്ടുതന്നെ മതിയാ കുമെന്ന് ഇത് സംബന്ധിച്ച് പാ സഞ്ചർ അസോസിയേഷൻ നേ താക്കൾ അറിയിച്ചു. ഒടിപി ഏർ പ്പെടുത്തുന്നത് തത്കാൽ ടിക്ക റ്റ് ബുക്ക് ചെയ്യുന്നതിന് തടസ്സ മാകും. ഒടിപി കിട്ടാനുള്ള സമയ ത്തിനുള്ളിൽ തത്കാൽ ടിക്കറ്റു കൾ ബുക്കുചെയ്ത് തീരുമെന്നും അസോസിയേഷൻ നേതാക്കൾ പറഞ്ഞു. ഒരേസമയം കൂടുതൽ പേർക്ക് ഇന്റർനെറ്റ് വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്ന രീതിയിൽ ഓൺലൈൻ നെറ്റ് വർക്ക് വിപുലപ്പെടുത്തുകയും തിരക്കിന് അനുസൃതമായി റെയിൽവേ കൂടുതൽ പ്രത്യേക തീവണ്ടികൾ ഓടിക്കാനും ശ്രമിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

Previous Post Next Post