പാലക്കാട് :- പുതുശ്ശേരിയിൽ കരോൾ സംഘത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ആർഎസ്എസ് പ്രവർത്തകൻ അശ്വിൻ രാജിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയാണ് പുതുശ്ശേരിയിൽ വെച്ച് പ്രതി കുട്ടികൾ അടങ്ങുന്ന കരോൾ സംഘത്തെ ഇയാൾ ആക്രമിച്ചത്.
കരോളിന് ഉപയോഗിച്ചിരുന്ന ബാന്റിൽ സിപിഎം എന്ന് എഴുതിയിരുന്നത് ചോദ്യം ചെയ്തായിരുന്നു ആക്രമണം. തുടർന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതി അശ്വിൻ രാജിനെതിരെ വധശ്രമത്തിന് കേസെടുത്തു. പ്രതിയെ ഉടൻ കോടതിയിൽ ഹാജരാക്കും.
