കേരളത്തിൽ SIR നടപടികൾ തുടരാമെന്ന് സുപ്രീംകോടതി ; എന്യുമറേഷൻ ഫോം സമർപ്പിക്കാനുള്ള തീയ്യതി നീട്ടാൻ തെരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ നൽകണമെന്ന് നിർദേശം


ദില്ലി :- കേരളത്തിൽ എസ്ഐആർ നടപടികൾ തുടരാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ എസ്ഐആറിന്റെ ഭാഗമായ എന്യുമറേഷൻ ഫോം സമർപ്പിക്കുന്നതിന് കൂടുതൽ സമയം അനുവദിക്കണമെന്ന ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ ഉന്നയിക്കാൻ സുപ്രീംകോടതി കേരള സർക്കാരിനോട് നിർദേശിച്ചു.

സർക്കാർ ഉയർത്തുന്ന കാര്യങ്ങളിൽ ന്യായമുണ്ടെന്ന് നിരീക്ഷിച്ചാണ് ഒരാഴ്ച കൂടി സമയം നീട്ടുന്ന കാര്യത്തിൽ സർക്കാർ അപേക്ഷ നൽകാൻ കോടതി നിർദ്ദേശിച്ചത്. ഈ കാര്യം പരിഗണിച്ച് ഉചിതമായ തീരുമാനം എടുക്കാൻ കമ്മീഷനോട് കോടതി നിർദേശിച്ചു. നാളെ വൈകിട്ട് 5നകം ഇക്കാര്യം വ്യക്തമാക്കി കത്ത് നൽകണമെന്നാണ് സർക്കാരിന് കോടതി നിർദേശം നൽകിയിരിക്കുന്നത്. വിഷയത്തിൽ രണ്ട് ദിവസത്തിനുള്ളിൽ കമ്മീഷൻ തീരുമാനം എടുക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു.

Previous Post Next Post