കൊളച്ചേരി :- കമ്പിൽ ടൗൺ ഉൾപ്പെടുന്ന വാർഡാണ് രണ്ടാം വാർഡ്. UDFനെ എന്നും തുണക്കുന്ന ഈ വാർഡിൽ ഇത്തവണ
നിലവിലെ വാർഡ് മെമ്പർ നിസാർ.എൽ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 146 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ആകെ 1330 വോട്ടർമാരാണ് കമ്പിൽ വാർഡിൽ ഉള്ളത്.
സ്ഥാനാർഥികളെ അറിയാം
1. ഷമീമ ടി.വി (UDF, മുസ്ലീംലീഗ്)
കമ്പിൽ സ്വദേശിനിയായ ഷമീമ 2010 ൽ കൊളച്ചേരി ഗ്രാമപഞ്ചായത്തിലേക്കും, 2015 ൽ എടക്കാട് ബ്ലോക്കിലേക്കും മത്സരിച്ച് വിജയിച്ചിട്ടുണ്ട്. കൊളച്ചേരി പഞ്ചായത്ത് വനിതാ ലീഗ് പ്രസിഡണ്ടായും കൊളച്ചേരി മേഖല PTH വളണ്ടിയറുമായി പ്രവർത്തിക്കുന്നു.
ഭർത്താവ് മുല്ലക്കൊടിയിലെ മുഹമ്മദലി. ശിസ, ബൈഖ് അലി എന്നിവർ മക്കളാണ്.
2. കെ.പ്രേമ (LDF, CPI)
2005 ൽ ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് കൊളച്ചേരി ഡിവിഷനിൽ നിന്നും മത്സരിച്ച് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയി പ്രവർത്തിച്ചിട്ടുണ്ട്. കേരള മഹിളാ സംഘം മെമ്പറാണ്. മഹിളാ സംഘം മയ്യിൽ മണ്ഡലം സെക്രട്ടറി, CPI മയ്യിൽ മണ്ഡലം കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങൾ വഹിക്കുന്നുണ്ട്.
കൊളച്ചേരിമുക്ക് പെട്രോൾ പമ്പിന് സമീപം താമസിക്കുന്ന പ്രേമ കലാകായിക മത്സരങ്ങളിലും സജീവ സാന്നിധ്യമാണ്. നാടകപ്രവർത്തക കൂടിയാണ് ഈ സ്ഥാനാർഥി. ഭർത്താവ് സന്തോഷ്. പ്രണവ്, സൂര്യശ്രീ എന്നിവർ മക്കളാണ്.
