പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ചേലേരിമുക്കിൽ; UDF റോഡ്ഷോ ഇന്ന്

 


കൊളച്ചേരി:-സ്ഥാനാർത്ഥികളെ  ആനയിച്ചുള്ള റോഡ് ഷോ വൈദ്യർകണ്ടി പരിസരത്തു നിന്നും  ആരംഭിക്കുംകൊളച്ചേരി: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം കൊളച്ചേരി പഞ്ചായത്ത്UDF തിരഞ്ഞെടുപ്പ് കമ്മിറ്റി സംഘടിപ്പിക്കുന്നപൊതുസമ്മേളനം  സിസംബർ 8 തിങ്കളാഴ്ച വൈകു: 4 മണിക്ക് ചേലേരി മുക്കിൽ നടക്കും. പൊതു സമ്മേളനം മുസ് ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. മുസ് ലിം ലീഗ്  ജില്ലാ പ്രസിഡണ്ടും, യു ഡി എഫ് ജില്ലാ കൺവീനറുമായ അഡ്വ: അബ്ദുൽ കരീം ചേലേരി, കെ പി സി സി അംഗം അഡ്വ : വി പി അബ്ദുൽ റഷീദ്, കണ്ണൂർ ഡി സി സി ജനറൽ സെക്രട്ടറി രജിത് നാറാത്ത് തുടങ്ങി പ്രമുഖർ സംബന്ധിക്കും

 ഗ്രാമ- ബ്ലോക്ക് - ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്ക് മത്സരിക്കുന്ന മുഴുവൻ UDF സ്ഥാനാർത്ഥികളെയും സ്വീകരിച്ചാനയിച്ചു കൊണ്ടുള്ള റോഡ് ഷോ വൈകുന്നേരം 3 30 ന് ചേലേരി വൈദ്യർകണ്ടി പരിസരത്തു നിന്നും ആരംഭിക്കും

Previous Post Next Post