കണ്ണാടിപ്പറമ്പ് ദേശസേവ യു.പി. സ്കൂൾ 'വിജയാരവം; നാടിന്റെ ഉത്സവമായി

 


കണ്ണാടിപ്പറമ്പ്:- പാഠ്യ-പാഠ്യേതര രംഗങ്ങളിൽ മികവ് തെളിയിച്ച വിദ്യാർത്ഥി പ്രതിഭകളെ ആദരിക്കുന്നതിനായി കണ്ണാടിപ്പറമ്പ് ദേശസേവ യു.പി. സ്കൂൾ സംഘടിപ്പിച്ച 'വിജയാരവം 25-26' ശ്രദ്ധേയമായി. വെള്ളിയാഴ്ച വൈകുന്നേരം സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങ് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തം കൊണ്ട് ഉത്സവപ്രതീതി ഉണർത്തി.

ഉപജില്ലാ തലത്തിൽ നടന്ന ശാസ്ത്രം, ഗണിതശാസ്ത്രം, സാമൂഹ്യശാസ്ത്രം, പ്രവൃത്തിപരിചയം, ഐ.ടി മേളകളിലും, കലോത്സവം, സ്പോർട്സ്, സർഗോത്സവം എന്നിവയിലും മികച്ച വിജയം കരസ്ഥമാക്കിയവരെയും, ജില്ലാ കലോത്സവത്തിൽ സ്കൂളിന്റെ യശസ്സ് ഉയർത്തിയ പ്രതിഭകളെയുമാണ് ചടങ്ങിൽ ആദരിച്ചത്.

എസ്.എസ്.കെ (SSK) കണ്ണൂർ ജില്ലാ പ്രോജക്ട് കോർഡിനേറ്റർ ശ്രീ. ഇ.സി. വിനോദ് കുമാർ 'വിജയാരവം' ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ സർഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. എം.പി.ടി.എ പ്രസിഡന്റ് ശ്രീമതി ലിജി എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

കണ്ണൂർ ഡയറ്റ് (DIET) ലക്ചറർ ശ്രീമതി ബീന കെ. ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു.വിജയികളായ കുട്ടികൾക്കുള്ള അനുമോദനവും സമ്മാനദാനവും ചടങ്ങിൽ നടന്നു.

സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഇ.ജെ. സുനിത ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. ദാറുൽ ഹസനത്ത് വനിതാ യത്തീംഖാന മാനേജ്‌മെന്റ് പ്രതിനിധി ശ്രീ. പി. മുഹമ്മദ് കുഞ്ഞി മാസ്റ്റർ, സീനിയർ അസിസ്റ്റന്റ് ശ്രീമതി വി.കെ. സുനിത, എസ്.ആർ.ജി കൺവീനർ ശ്രീമതി വി.വി. രമ്യ എന്നിവർ ആശംസകൾ അർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി ബിന്ദു എ. ചടങ്ങിന് നന്ദി രേഖപ്പെടുത്തി.



Previous Post Next Post