പാനൂരിൽ 12 വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പതിനേഴുകാരനെതിരെ പോലീസ് കേസെടുത്തു


പാനൂർ :- സാമൂഹ്യ മാധ്യമങ്ങളിലൂടെ സൗഹൃദം സ്ഥാപിച്ച പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പതിനേഴുകാരനെതിരെ പോലീസ് കേസെടുത്തു. പാനൂർ ബസ് സ്റ്റാൻഡിന് സമീപമുള്ള പണിതീരാത്ത കെട്ടിടത്തിൽ വെച്ചാണ് പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്. ഡിസംബർ 29-ന് രാവിലെ പത്ത് മണിയോടെയാണ് കേസിനാസ്പ്‌പദമായ സംഭവം നടന്നത്. ഇൻസ്റ്റഗ്രാം വഴിയുള്ള പരിചയം വഴി പെൺകുട്ടിയെ പ്രലോഭിപ്പിച്ച് പാനൂരിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.

സംഭവത്തിന് ശേഷം വീട്ടിലെത്തിയ പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ രക്ഷിതാക്കൾ കുട്ടിയെ കാര്യമായി ചോദ്യം ചെയ്തപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. ഉടൻ തന്നെ രക്ഷിതാക്കൾ പാനൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്

Previous Post Next Post