തലശ്ശേരി :- പാനൂരിൽ 19 വയസുകാരി കുഴഞ്ഞുവീണ് മരിച്ചു. ചമ്പാട് അരയാക്കൂലിലെ നെല്ലിയുള്ളതിൽ തൈപ്പറമ്പത്ത് റഫീഖ് - ഷെമിന ദമ്പതികളുടെ മകൾ ഫാത്തിമ റെന ആണ് മരണപ്പെട്ടത്.
പൂക്കോത്തെ ഗ്ലോബൽ ടെക്ക് സെന്ററിലെ ത്തുന്നതിനിടെയാണ് കുഴഞ്ഞുവീണത്. ഉടൻ പാനൂർ ന്യൂക്ലിയസ് ആശുപത്രിയിലും തുടർന്ന് ഇന്ദിരാഗാന്ധി ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സന ഫാത്തിമ സഹോദരിയാണ്സംസ്കാരം പാനൂർ ജുമാ അത്ത് മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.
