മുല്ലക്കൊടി :- മുല്ലക്കൊടി പാറമ്മൽ പുതിയ പുരയിൽ ശ്രീ ചോന്നമ്മ ക്ഷേത്രം കളിയാട്ട മഹോത്സവം ഫെബ്രുവരി 5, 6, 7 തീയതികളിൽ നടക്കും. ഫെബ്രുവരി 5 വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30 ന് ശ്രീ പെരുമ്പാറ ഭഗവതി അമ്മയുടെ കലശം. വൈകുന്നേരം 4.30 ന് മുല്ലക്കൊടി പന്താറ്റിൽ ശ്രീ മുത്തപ്പൻ ക്ഷേത്രത്തിൽ നിന്നും കലവറ നിറയ്ക്കൽ ഘോഷയാത്ര. 6 മണിക്ക് ദീപാരാധന, പൂജാകർമ്മങ്ങൾ, ഭഗവതി അമ്മയുടെ തോറ്റങ്ങൾ, പുത്തരി അടിയന്തിരം.
ഫെബ്രുവരി 6 വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് കാരൻ ദൈവത്തിന്റെ വെള്ളാട്ടം, വൈകുന്നേരം 6.30 ന് ഇളങ്കോലം, തുടർന്ന് താലപ്പൊലിയോടും വാദ്യഘോഷത്തോടും കൂടിയ കാഴ്ച വരവ്. 7.30 മുതൽ അന്നദാനവും ഉണ്ടായിരിക്കും. തുടർന്ന് പുള്ളൂർ കണ്ണൻ ദൈവത്തിന്റെ വെള്ളാട്ടം, ഗുളികൻ ദൈവത്തിന്റെ വെള്ളാട്ടം, പെരുമ്പാറ ഭഗവതി തോറ്റം, ചോന്നമ്മ ഭഗവതി തോറ്റം.
ഫെബ്രുവരി 7 ശനിയാഴ്ച പുലർച്ചെ 3 മണിക്ക് പെരുമ്പാറ ഭഗവതിയുടെ പുറപ്പാട്. 6 മണിക്ക് ഗുളികൻ ദൈവത്തിന്റെ പുറപ്പാട്. 7 മണിക്ക് പുള്ളൂർ കണ്ണൻ ദൈവത്തിന്റെ പുറപ്പാട്, കാരൻ ദൈവത്തിന്റെ പുറപ്പാട്. 11 മണിമുതൽ ചോന്നമ്മ ഭഗവതിയുടെയും തായ്പരദേവതയുടെയും പുറപ്പാട്. ഉച്ചയ്ക്ക് അന്നദാനവും 2.30 ന് തുലാഭാരവും നടക്കും.
