ED ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിപ്പിച്ച് കണ്ണൂർ സ്വദേശിയായ വായോധികന്റെ 15 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി


കണ്ണൂർ :-  എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിപ്പിച്ച് തളാപ്പ് സ്വദേശിയായ 72 വയസ്സുകാരന്റെ 15 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. തളാപ്പ് ടെംപിൾ റോഡ് ജയ് മാതാജി ഹൗസിൽ കമലേഷ് കുമാർ ആണ് തട്ടിപ്പിനിരയായത്. വാട്‌സാപ്പിലൂടെ ബന്ധപ്പെട്ട ശേഷം താങ്കളുടെ ബാങ്ക് അക്കൗണ്ട് നിരീക്ഷണത്തിലാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച ശേഷം അക്കൗണ്ട് പരിശോധിക്കുന്നു എന്ന വ്യാജേന ഫിക്സഡ് ഡിപ്പോസിറ്റ് തുകയായ 15 ലക്ഷം രൂപ പ്രതികൾ നിർദേശിച്ച അക്കൗണ്ടിലേക്ക് അയപ്പിച്ച് തട്ടിപ്പ് നടത്തിയെന്നാണ് പരാതി. 

ഡിസംബർ 10 മുതൽ ഒരു മാസമായി ഡിജിറ്റൽ അറസ്‌റ്റിലാണെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും പറയുന്നു. എൻഫോഴ്സ്മെന്റ് ഡയറക്‌ടറേറ്റ് അന്വേഷണം നടത്തുന്ന നരേഷ് ഗോയൽ മണി ലോൺട്രിങ് കേസിൽ പരാതിക്കാരന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ട് ഉൾപ്പെട്ടിട്ടുണ്ടെന്നും അതുമായി ബന്ധപ്പെട്ട് കേസെടുത്തിട്ടുണ്ടെന്ന് ഭയപ്പെടുത്തിയാണ് അക്കൗണ്ട് പരിശോധിക്കുകയും സൂത്രത്തിൽ പണം അയപ്പിക്കുകയും ചെയ്‌തത്. കണ്ണൂർ സൈബർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Previous Post Next Post