ആറളത്ത് ചെത്ത് തൊഴിലാളി തെങ്ങിൽ നിന്ന് വീണ് മരിച്ചു


ഇരിട്ടി :- ആറളത്ത് കള്ള് ചെത്തുന്നതിനിടെ ചെത്തു തൊഴിലാളി തെങ്ങിൽ നിന്നും വീണ് മരിച്ചു. പാലപ്പുഴ സ്വദേശിയും വിളക്കോട് കള്ള് ഷാപ്പിലെ ചെത്തുതൊഴിലാളിയുമായ പഴയിടത്തിൽ പ്രകാശനാണ് (56) മരിച്ചത് 

ഇന്ന് രാവിലെയാണ് അപകടം നടന്നത്. ആറളം ഫാം ഒന്നാം ബ്ലോക്കിൽ കള്ളുചെത്തുന്നതിനിടെ തെങ്ങിൽ നിന്നും വീഴുകയായിരുന്നു.


 

Previous Post Next Post