മത്സര വീര്യത്തില്‍ പരിമിതികളില്ലാതെ ബഡ്‌സ് ഒളിമ്പിയ 2.0*

 


കണ്ണർ:-കുടുംബശ്രീയുടെ നേതൃത്തില്‍ നടത്തുന്ന ഭിന്നശേഷി കുട്ടികളുടെ സംസ്ഥാനതല കായിക മേള ബഡ്‌സ് ഒളിമ്പിയ 2.0 ന് കണ്ണൂര്‍ പോലീസ് പരേഡ് ഗ്രൗണ്ടില്‍ വര്‍ണാഭമായ തുടക്കം. 14 ജില്ലകളിലെയും ബഡ്‌സ് കായിക താരങ്ങള്‍ അണിനിരന്ന മാര്‍ച്ച് പാസ്റ്റ്, ദീപശിഖാ പ്രയാണം, പതാക ഉയര്‍ത്തല്‍ എന്നിവയോടെ ആരംഭിച്ച പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍ ഉദ്ഘാടനം ചെയ്തു.  

കണ്ണൂര്‍ കോര്‍പറേഷന്‍ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ലിഷ ദീപക് അധ്യക്ഷത വഹിച്ചു. ഭിന്നശേഷി കുട്ടികളില്‍ കായിക ശേഷി വര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് മത്സരങ്ങള്‍ നടത്തുന്നത്. സംസ്ഥാനത്തെ ബഡ്‌സ് സ്‌കൂള്‍, ബിആര്‍സി സ്ഥാപനങ്ങളില്‍ നിന്നുള്ള 380 തെരഞ്ഞെടുക്കപ്പെട്ട കായികതാരങ്ങളാണ് വ്യത്യസ്ത ഇനങ്ങളില്‍ മത്സരിക്കുന്നത്. പൂര്‍ണമായും ഗ്രീന്‍ പ്രോട്ടോക്കാള്‍ പാലിച്ചു നടത്തുന്ന കായിക മേള 24 ന് സമാപിക്കും. 

സമാപന സമ്മേളനം തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും. മട്ടന്നൂര്‍ മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ എന്‍ ഷാജിത് മാസ്റ്റര്‍, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി ഷിജി, കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പ്രശാന്തന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എസ് കെ പി സക്കറിയ, കെ.വി ഷക്കീല്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ എം.വി ജയന്‍, ശുചിത്വ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ എം സുനില്‍കുമാര്‍, ഹരിത കേരള മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഇ കെ സോമശേഖരന്‍, കുടുംബശ്രീ മിഷന്‍ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ അരുണ്‍ പി രാജന്‍ എന്നിവര്‍ പങ്കെടുത്തു.

Previous Post Next Post