കൊച്ചി :- സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിച്ചുചാട്ടം. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (KGSMA) കണക്കുകൾ പ്രകാരം, ഇന്നും സ്വർണവിലയിൽ വർധനവുണ്ടായി. 22 കാരറ്റ് സ്വർണം ഗ്രാമിന് 495 രൂപ വർധിച്ച് 14,640 രൂപയിലെത്തി. ഇതോടെ ഒരു പവൻ സ്വർണത്തിൻ്റെ വില 1,17,120 രൂപയായി ഉയർന്നു. ആഗോള വിപണിയിൽ സ്വർണത്തിന്റെ വില ഡോളറിൽ നിശ്ചയിക്കപ്പെടുന്നതിനാൽ, അന്താരാഷ്ട്ര തലത്തിലുണ്ടാകുന്ന സാമ്പത്തിക അനിശ്ചിതത്വങ്ങൾ വിലയെ നേരിട്ട് ബാധിക്കും.
സ്വർണത്തിന് പിന്നാലെ വെള്ളി വിലയിലും റെക്കോർഡ് കുതിപ്പ്. രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് പിന്നാലെ ഇന്ത്യൻ വിപണിയിലും വെള്ളിവില ചരിത്രത്തിലാദ്യമായി കിലോയ്ക്ക് 3 ലക്ഷം രൂപ പിന്നിട്ടു. വെറും മൂന്നാഴ്ചയ്ക്കുള്ളിൽ 30 ശതമാനത്തോളം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ വെള്ളി വിപണിയിൽ 'കുമിള' രൂപപ്പെടുകയാണോ എന്ന ആശങ്കയിലാണ് നിക്ഷേപകർ. ഇന്നലെ രാജ്യാന്തര വിപണിയിൽ ഔൺസിന് 94.75 ഡോളർ വരെ ഉയർന്ന വെള്ളി, പിന്നീട് 93.30 ഡോളറിലേക്ക് താഴ്ന്നു.
