ചെന്നൈ :- സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള് പ്രഖ്യാപിച്ച് തമിഴ്നാട്. തമിഴ് സിനിമയിലെ മികവിനുള്ള ഏഴ് വര്‍ഷത്തെ പുരസ്കാരങ്ങളാണ് ഒരുമിച്ച് പ്രഖ്യാപിച്ചിരിക്കുന്നത്. 2016 മുതല്‍ 2022 വരെ ഓരോ വിഭാഗങ്ങളിലുമുള്ള വിജയികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മലയാളികള്‍ക്ക് വലിയ നേട്ടമുണ്ടായിരിക്കുന്ന അവാര്‍ഡ് പ്രഖ്യാപനം കൂടിയാണ് ഇത്. ഏഴില്‍ അഞ്ച് വര്‍ഷങ്ങളിലും മികച്ച നടിമാര്‍ ആയിരിക്കുന്നത് മലയാളികളാണ്.
അപര്‍ണ ബാലമുരളി, കീര്‍ത്തി സുരേഷ്, മഞ്ജു വാര്യര്‍, ലിജോമോള്‍ ജോസ്, നയന്‍താര എന്നിവരാണ് അവര്‍. വൈക്കം വിജയലക്ഷ്മിക്ക് മികച്ച പിന്നണി ഗായികയ്ക്കുള്ള പുരസ്കാരമുണ്ട്. മികച്ച ഹാസ്യതാരത്തിനുള്ള പുരസ്‍കാരത്തിന് ഉര്‍വശിയും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഗായിക വര്‍ഷ രഞ്ജിത്ത് ആണ് പുരസ്കാരം നേടിയ മറ്റൊരു മലയാളി.
വിജയ് സേതുപതി, കാര്‍ത്തി, ധനുഷ്, പാര്‍ഥിപന്‍, സൂര്യ, ആര്യ, വിക്രം പ്രഭു എന്നിവരാണ് ഏഴ് വര്‍ഷങ്ങളിലെ മികച്ച നടന്മാര്‍. വർഷങ്ങളയി മുടങ്ങി കിടന്ന സംസ്ഥാന പുരസ്‌കാരങ്ങൾ സിനിമാ സംഘടനകളുടെ അഭ്യർഥനയെ തുടർന്ന് കഴിഞ്ഞ വർഷമാണ് സ്റ്റാലിൻ സർക്കാർ പുനരാരംഭിച്ചത്. അടുത്ത മാസം 13 ന് പുരസ്‌കാരങ്ങൾ സമ്മാനിക്കും.
