കണ്ണൂർ :- കഴിഞ്ഞ പിണറായി സർക്കാർ പ്രഖ്യാപിച്ച പെൻഷൻ പരിഷ്‌ക്കരണ ക്ഷാമാശ്വാസ കൂടിശ്ശികകൾ അടിയന്തിരമായി വിതരണം ചെയ്യണമെന്ന് കേരള സർവീസ് പെൻഷനേഴ്സ് ലീഗ് കണ്ണൂർ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പെൻഷൻ പരിഷ്ക്കരണ കമ്മീഷനെ ഉടൻ നിയമിക്കുക , മെഡിസെപ്പ് തുടർപദ്ധതിയിൽ ഒ.പിയും ഓപ്ഷനും ഉറപ്പ് വരുത്തുക . പങ്കാളിത്ത പെൻഷൻകാർക്ക് മിനിമം പെൻഷൻ ഉറപ്പുവരുത്തുക. പെൻഷൻകാരുടെ സർവീസ് സംബന്ധമായ പ്രശ്നനങ്ങൾ പരി ഹരിക്കുന്നതിനായി പ്രത്യേകമായി പെൻഷൻ വകുപ്പ് രൂപീകരിക്കുക തുടങ്ങിയ പ്രമേയങ്ങൾ യോഗം അംഗീകരിച്ചു.
ജില്ലാ പ്രസിഡൻ്റ് കൊട്ടില മുഹമ്മദ് കുഞ്ഞി അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡൻ്റ് ടി.മുഹമ്മദ് ഉദ്‌ഘാടനം ചെയ്തു. സെക്രട്ടറി പി.സി അമീനുല്ല റിപ്പോർട്ട് അവതരിപ്പിച്ചു. മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡൻ്റ് ഇബ്രാഹിം കുട്ടി തിരുവട്ടൂർ, കെ.എസ്.പി.എൽ സംസ്ഥാന വൈസ് പ്രസിഡൻ്റ് എൻ എ ഇസ്മായിൽ, ഒ.പി മുസ്തഫ, കെ.പി ഹസൈനാർ, ഇ.എ നാസർ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ
പ്രസിഡൻ്റ് : കൊട്ടില മുഹമ്മദ് കുഞ്ഞി
ജനറൽ സെക്രട്ടറി : പി.സി അമീനുള്ള
ട്രഷറർ : ഒ.പി മുസ്തഫ
വൈസ് പ്രസിഡന്റ് : ടി.പി അബ്ദുള്ള, കെ.ഖാലിദ്, ടി.കെ നിസാർ, സാബിറ ടീച്ചർ, ഇ.കെ ജമാൽ
സെക്രട്ടറി : പി.റഷീദ , മുഹമ്മദലി മഞ്ചേരി, കെ.പി ഹസ്സൈനാർ, മുനീർ മാസ്റ്റർ, ഒ.കെ ഇബ്രാഹിം കുട്ടി
ഉപദേശക സമിതി അംഗങ്ങൾ : ഇബ്രാഹിം കുട്ടി തിരുവട്ടൂർ, ടി.പി മുസ്തഫ, എം.പി മുഹമ്മദ് അലി
ഓഡിറ്റർമാർ : ടി.മുഹമ്മദ്, മുജീബ് മാസ്റ്റർ
