കുറ്റ്യാട്ടൂരിൽ ഹരിത വിജ്ഞാനം കാർഷിക പരിശീലന പരിപാടിക്ക് തുടക്കമായി

 


കുറ്റ്യാട്ടൂർ :- കൃഷി സമൃദ്ധി പദ്ധതിയുടെ ഭാഗമായി കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത്‌  കൃഷിഭവന്റെ നേതൃത്വത്തിൽ ആരംഭിച്ച ഹരിത വിജ്ഞാനം പ്രതിമാസ കാർഷിക പരിശീലന പരിപാടി  കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌  നിജിലേഷ് പറമ്പൻ ഉദ്ഘാടനം ചെയ്തു. ചട്ടുകപ്പാറ സർവീസ് സഹകരണ ബാങ്ക് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ വൈസ് പ്രസിഡണ്ട്‌ സുശീല എം.വി അദ്ധ്യക്ഷത വഹിച്ചു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത്‌  സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.നന്ദിനി, ബ്ലോക്ക്‌ പഞ്ചായത്ത്‌ ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ . സൗമിനി ടീച്ചർ, പഞ്ചായത്ത്‌ വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ടി.രാജൻ, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കോമള പി.വി, മാംഗോ പ്രൊഡ്യൂസർ കമ്പനി ചെയർമാൻ വി.ഒ പ്രഭാകരൻ എന്നിവർ സംസാരിച്ചു. കണ്ണൂർ ജില്ല പ്രിൻസിപ്പൽ കൃഷി ഓഫീസർ തുളസി ചെങ്ങാട്ട്, മുഖ്യാതിഥി യായി. കൃഷി ഡെപ്യൂട്ടി ഡയറക്ടർ ബിന്ദു മാത്യു കൃഷി സമൃദ്ധി പദ്ധതി വിശദീകരിച്ചു.   

കുറ്റ്യാട്ടൂർ മംഗോ പ്രൊഡ്യൂസർ കമ്പനിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ഹരിത വിജ്ഞാനം  ആദ്യ പരിശീലനത്തിൽ  മാങ്ങാ കയറ്റുമതി സാധ്യതകളും GAP  സർട്ടിഫിക്കേഷനും എന്ന വിഷയത്തിൽ   APEDA റീജിയണൽ ഹെഡ്  Dr. സിമി ഉണ്ണികൃഷ്ണൻ    

കുറ്റ്യാട്ടൂർ മാവിന്റെ സംരക്ഷണം രോഗ /കീട പ്രതിരോധ മാർഗങ്ങൾ  വിഷയത്തിൽ കൃഷി വിജ്ഞാന കേന്ദ്രം  അസിസ്റ്റൻ്റ്  Dr. മഞ്ജു കെ.പി, ഹരിത വിജ്ഞാനം ആക്ഷൻ പ്ലാൻ  KVK മേധാവി Dr. മീരാ മഞ്ജുഷ അവതരിപ്പിച്ചു . ഹരിത വിജ്ഞാനം രണ്ടാമത്തെ പരിശീലന പരിപാടി ഫെബ്രുവരി മാസം അവസാനവാരത്തിൽ    " കൂണിൽ നിന്നുള്ള മൂല്യ വർദ്ധിതഉൽപ്പന്നങ്ങൾ " എന്ന വിഷയത്തെ അടിസ്ഥാനമാക്കി  നൈപുണ്യ വികസന പരിശീലനം നടത്തുന്നതാണെന്ന് കൃഷി ഓഫീസർ അറിയിച്ചു

Previous Post Next Post