കടിക്കാതിരിക്കാൻ നായകൾക്ക് കൗൺസിലിംഗ് നൽകാം ; തെരുവുനായ വിഷയത്തിൽ മൃഗസ്നേഹികളെ പരിഹസിച്ച് സുപ്രീംകോടതി


ദില്ലി :- തെരുവുനായ വിഷയത്തിൽ മൃഗസ്നേഹികളെ പരിഹസിച്ച് സുപ്രീംകോടതി. കടിക്കാതിരിക്കാൻ നായകൾക്ക് കൗൺസിലിംഗ് നൽകാമെന്നും അതുമാത്രമാണ് ഇനി ബാക്കിയെന്നുമാണ് സുപ്രീംകോടതിയുടെ പരിഹാസം. ഒരു തെരുവ് നായക്ക് അത് കടിക്കണമെന്ന് തോന്നുമ്പോൾ പുറത്തുള്ളവർക്ക് അതിന്റെ മനസ്സറിയാൻ കഴിയില്ലല്ലോ എന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. നായ്ക്കൾക്ക് ഭക്ഷണം നൽകണമെന്ന് താല്പര്യമുള്ളവർക്ക് സുരക്ഷിത കേന്ദ്രങ്ങളിൽ അതിനുള്ള സൗകര്യമുണ്ടാകുമെന്നും സുപ്രീംകോടതി. ഹർജികളിൽ നാളെയും വാദം തുടരും.

Previous Post Next Post