പള്ളിപ്പറമ്പ് ശാഖ SKSSF കമ്മറ്റി മജ്ലിസുന്നൂർ വാർഷികവും സമസ്ത നൂറാം വാർഷിക പ്രചരണ സമ്മേളനവും നടത്തി. ഹംസ മൗലവിയുടെ അധ്യക്ഷതയിൽ ഹാഫിള് അമീൻ ഫൈസി സ്വാഗതവും അമീർ സഅദി മജ്‌ലിസുന്നൂറിന് നേതൃത്വവും നൽകി. കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ കെ കെ മുസ്തഫ സാഹിബ് സംഗമം ഉദ്ഘാടനം ചെയ്തു. അനുഗ്രഹീത പ്രഭാഷകൻ അബൂബക്കർ സിദ്ദീഖ് അസ്ഹരി മുഖ്യപ്രഭാഷണം നടത്തി. ഓ സി അബ്ദുൽ ഖാദർ ഹാജി ,അബ്ദുൽ റമളാൻ ഹാജി,ലത്തീഫ് സി കെ, യൂസുഫ് ടി പി അബ്ദുൽ അസീസ് മാസ്റ്റർ എന്നിവർ സംബന്ധിച്ചു.ഇസ്മാഈൽ ഖാസിമി നന്ദി പറഞ്ഞു.
