കണ്ണൂർ:- ജീവിത യാത്രയിൽ വെല്ലുവിളികൾ നേരിടാൻ തയ്യാറാവുകയും അതിന് സ്വയം സജ്ജമാവുമ്പോഴാണ് നമുക്ക് ജീവിതത്തിന്റെയും കരിയറിന്റെയും ഉന്നതങ്ങളിലേക്ക് കയറി ചെല്ലാൻ സാധിക്കുകയെന്ന് സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് പറഞ്ഞു.
കേരളാ ഹൈക്കോടതി ജസ്റ്റിസ് ആയിരുന്ന കണ്ണൂർ സ്വദേശി സ്വദേശിയും കണ്ണൂർ ബാർ അസോസിയേഷൻ അംഗവുമായിരുന്ന ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് കഴിഞ്ഞ ദിവസമാണ് സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്. ചുമതലയേറ്റതിന് ശേഷം ആദ്യമായി കണ്ണൂരിലെത്തിയ അദ്ദേഹത്തിന് കണ്ണൂർ ബാർ അസോസിയേഷൻ നൽകിയ സ്വീകരണത്തിന് മറുപടി പറഞ്ഞ് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കണ്ണൂർ ബാറിൽ അഭിഭാഷകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹത്തിന് പല വെല്ലുവിളികളെയും സധൈര്യം നേരിട്ടാണ് ഈ നേട്ടം കൈവരിക്കാൻ സാധിച്ചതെന്നും യുവ അഭിഭാഷകർ തന്റെ കരിയറിൽ വെല്ലുവിളികൾ നേരിടാൻ തയ്യാറാവണമെന്നും മാറ്റം ഉൾക്കൊണ്ട് കാലഘട്ടത്തിനത്തിനനുസരിച്ച് പ്രവർത്തന മേഖലയിൽ മാറ്റം വരുത്താൻ തയ്യാറാവണമെണമെന്നും അദ്ദേഹം യുവ അഭിഭാഷകരെ ഉത്ഭോതിപ്പിച്ചു.
ജില്ലാ ജഡ്ജ് നിസാർ അഹമ്മദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. കണ്ണൂർ ബാർ അസോസിയേഷൻ പ്രസിഡന്റ അഡ്വ. ഇ പി ഹംസകുട്ടി അധ്യക്ഷത വഹിച്ചു.അഡ്വ. കെ കെ ബൽറാം, സിദ്ദിഖ് സി എം എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.കണ്ണൂർ ബാർഅസോസിയേഷൻ സെക്രട്ടറി അഡ്വ. പ്രദീപൻ പി സ്വാഗതവും ജോ.സെക്രട്ടറി അഡ്വ. അസ്ലം പരീത് നന്ദിയും പറഞ്ഞു.

