തിരുവനന്തപുരം :- സംസ്ഥാനത്തിന്റെ തീരമേഖലയിൽ അടിക്കടിയുണ്ടാകുന്ന കടലാക്രമണത്തെ സവിശേഷദുരന്തമായി സർക്കാർ പ്രഖ്യാപിച്ചു. കടലേറ്റംമൂലം നാശനഷ്ടമുണ്ടാകുന്ന പ്രദേശങ്ങളിൽ പ്രകൃതിദുരന്ത lബാധിതർക്ക് നൽകുന്ന രീതിയിലുള്ള ധനസഹായം നൽകാമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭാ തീരുമാനം.
വേലിയേറ്റസമയത്തെ അതിരും കടന്ന് കരയിലേക്ക് കയറുന്ന തിരമാലയും അതുമൂലമുണ്ടാകുന്ന വെള്ളപ്പൊക്കവും കാരണം ജീവനും സ്വത്തിനും ജീവനോപാധികൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കുമുണ്ടാകുന്ന നാശനഷ്ടങ്ങളെയാണ് കടലേറ്റ ദുരന്തമായി നിർവചിച്ചിട്ടുള്ളത്. സംസ്ഥാന ദുരന്തപ്രതികരണനിധി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി എന്നിവയിൽ നിന്ന് ധനസഹായം നൽകാൻ തീരുമാനം ഉപകരിക്കും.
