മയ്യിൽ :- പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന ഭിന്നശേഷി വിദ്യാർഥികൾക്കായി ഒരുക്കിയ ഡയപ്പർ ബാങ്ക് ഉദ്ഘാടനവും വിതരണവും നടത്തി. മയ്യിൽ ഏയ്‌സ് ബിൽഡേഴ്‌സിൻ്റെ സഹകരണത്തോടെ സമഗ്രശിക്ഷാ തളിപ്പറമ്പ് സൗത്ത് ബിആർസിയാണ് ഡയപ്പർ ബാങ്ക് നടപ്പാക്കിയത്.
മാനേജിങ് ഡയറക്ടർ ബാബു പണ്ണേരി ഉദ്ഘാടനം നിർവ്വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.കെ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ബിപിസി എം.വി നാരായണൻ പദ്ധതി വിശദീകരിച്ചു. എം.പി നഫീറ, എം.ധന്യ തുടങ്ങിയവർ സംസാരിച്ചു.
