മുല്ലക്കൊടി ആയാർമുനമ്പ് ഉറൂസിന് ഇന്ന് തുടക്കമാകും



മുല്ലക്കൊടി :- മതമൈത്രിയിൽ വർഷങ്ങളായി നടത്തിവരുന്ന മുല്ലക്കൊടി ആയാർമുനമ്പ് മഖാം ഉറൂസിന് ഇന്ന് ജനുവരി 30 ന് തുടക്കമാവും. ഫെബ്രുവരി 2 വരെ നടക്കുന്ന പരിപാടികളിൽ വിവിധ സാംസ്കാരിക പ്രവർത്തകർ, മതപണ്ഡിതർ തുടങ്ങിയവർ പങ്കെടുക്കും. കലാപരിപാടികൾ, അന്നദാനം, മതപ്രഭാഷണം, ഖവാലി, കൂട്ടപ്രാർഥന എന്നിവ ഉണ്ടാകും.

ജനു 30-ന്  വൈകുന്നേരം 6 മണിക്ക് പാണക്കാട് ജൗഫർ അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിക്കും. ഫെബ്രുവരി 1 ഞായറാഴ്ച രാവിലെ  6 മണിക്ക് നടക്കുന്ന നേർച്ച ചെമ്പിൽ അരിയിടൽ ചടങ്ങ് പാരമ്പര്യാവകാശികളായ മുല്ലക്കൊടി ചോയിക്കുനിമ്മൽ തറവാട് പ്രതിനിധിയും സംസ്ഥാന മുന്നാക്ക ക്ഷേമകോർപ്പറേഷൻ ഡയർക്ടറുമായ കെ.സി സോമൻ നമ്പ്യാർ നിർവഹിക്കും.

Previous Post Next Post