കണ്ണൂർ :- റെയിൽവേ അടിപ്പാത വെള്ളക്കെട്ട് ഉണ്ടാകുന്നത് തടയാൻ കോർപ്പറേഷൻ ആരോഗ്യവിഭാഗം പ്രവൃത്തി ആരംഭിച്ചു. മേയർ പി.ഇന്ദിര പ്രവൃത്തി വിലയിരുത്തി. മഴപെ യ്താൽ വെള്ളക്കെട്ടുണ്ടാകുകയും കാൽനട-വാഹന യാത്രക്കാർക്ക് ഒരുപോലെ ഇത് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യുന്നു. റോഡിലെ വെള്ളം റെയിൽവേ ഭൂമിയിലൂടെയാണ് ഒഴുകി സമീപത്തെ തോട്ടിലൂടെ പുറത്തേക്ക് പോകേണ്ടത്.
എന്നാൽ കോർപ്പറേഷൻ ആരോഗ്യവിഭാഗം റോഡിന് ഇരുവശവുമുള്ള ഓവുചാലിലെ മണ്ണ് നീക്കിയാലും റോഡിന് പിൻവശത്തെ റെയിൽവേയുടെ ഭാഗത്തെ മണ്ണ് നീക്കാത്തതിനാൽ വെള്ളക്കെട്ട് ഇവിടെതന്നെ തുടരുകയാണ്. റെയിൽവേയുടെ അനുമതി തേടി റെയിൽവേയുടെ ഭാഗത്തെ മണ്ണ് കോർപ്പറേഷൻ ആരോഗ്യവിഭാഗം നേരിട്ട് തൊഴിലാളികളെ ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യുന്ന പ്രവൃത്തി നടത്താൻ ശ്രമിക്കുകയാണെന്ന് മേയർ പറഞ്ഞു. കൗൺസിലർ പി.അജിത്ത്, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ സി.ആർ സന്തോഷ് കുമാർ എന്നിവരും സന്ദർശിച്ചു.
