ചിറക്കൽ :- കടലായി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഒരാഴ്ച നീളുന്ന വാർഷികോത്സവത്തിന് തന്ത്രി കാട്ടുമാടം ഇളയിടത്ത് ഈശാനൻ നമ്പൂതിരിപ്പാട് കൊടിയേറ്റി. ഫെബ്രുവരി 5 വരെ നീളും. ആനപ്പുറത്ത് ശീവേലി, ഓട്ടൻതുള്ളൽ, കൂത്ത്, തിരുനൃത്തം, കഥകളി, നാടകം, ഗാനമേള എന്നിവ ഒരുക്കിയിട്ടുണ്ട്. എല്ലാ ദിവസവും വൈകുന്നേരം 4 ന് ഓട്ടൻ തുള്ളൽ, രാത്രി 8.30 ന് കൂത്ത്.
ജനുവരി 30-നും 31-നും രാത്രി 12 മണിക്ക് കഥകളി, ഫെബ്രുവരി 1 നും 4 നും രാത്രി 9.30 ന് ഗാനമേള, രണ്ടിനും, മുന്നിനും സാ മൂഹിക നാടകം, നാലിന് രാത്രി 8.30 ന് നാട് വലം എഴുന്നള്ളി പ്പ്, അഞ്ചിന് വൈകുന്നേരം 5.30 ന് ചിറക്കൽ ചിറയിൽ ആറാട്ട്. തുടർന്ന് കൊടിയിറക്കം. കരിമ രുന്ന് പ്രയോഗത്തോടെ സമാപനം. സാംസ്കാരിക സമ്മേളനം മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. വാസു ഉദ്ഘാ ടനം ചെയ്തു.
